ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു.